സ്ത്രീസമത്വത്തിന്റെ കാഹളം മുഴക്കി ഇരിങ്ങാലക്കുടയില്‍ രാത്രി നടത്തം
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്കെതിരെയുള്ള മുന്‍വിധികള്‍ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിമന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘രാത്രി നടത്തം’ ശ്രദ്ധേയമായി. അന്തര്‍ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായാണു പരിപാടി. മുനിസിപ്പല്‍ മൈതാനത്ത് നിന്നാരംഭിച്ച നടത്തം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സമാപിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. വിമന്‍സ് സെല്‍ രക്ഷാധികാരി ഡോ. രമ്യ കെ. ശശി, അധ്യാപകരായ ഡെല്ല റീസ വലിയവീട്ടില്‍, വി.ബി. പ്രിജിമോള്‍, രഞ്ജിഷ ഷിബു, വിദ്യാര്‍ഥി പ്രതിനിധികളായ സാന്ദ്ര പാലാട്ടി, മിഷാന മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സെമിനാറില്‍ ക്രൈസ്റ്റ് കോളജ് ( ഓട്ടോണമസ്) ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് മേധാവി കെ.ആര്. സജിത മുഖ്യാതിഥിയായി സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം