അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: സോഷ്യല്‍ ആക്ഷന്‍ ഫോറം ഗ്രാമശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ലോകവനിതാ ദിനം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, സോഷ്യല്‍ ആക്ഷന്‍ ഫോറം പ്രസിഡന്റ് മോണ്‍. ജോസ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. ഡിംമ്പിള്‍ റീഷന്‍ ഗ്രാമശ്രീ കൂട്ടായ്മകള്‍ക്കു വേണ്ടി ക്ലാസ് നയിച്ചു. കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച ആന്റോക്കും കുമാരി ആന്റിയ വിന്‍സണും സോഷ്യല്‍ ആക്ഷന്‍ ഫോറം ആദരങ്ങള്‍ അര്‍പ്പിച്ചു.