മത്സ്യകൃഷിയുടെ പേരില്‍ കളിമണ്ണ് ഖനനത്തിനു ശ്രമമെന്നു പരാതി
പൊറത്തിശേരി: കൃഷിഭവനോടു ചേര്‍ന്നുള്ള കിഴക്കേ പുഞ്ചപാടത്തു നിന്നു കളിമണ്ണ് ഖനനത്തിനു ശ്രമം നടക്കുന്നതായി പരാതി. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷിയാസ് പാളയംകോട്ടാണു ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു കളിമണ്ണ് ഖനനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്ന സ്ഥലമാണിത്. കോടതി ഇടപ്പെട്ടു ഖനനം നിര്‍ത്തിയ സ്ഥലത്താണു മത്സ്യകൃഷിയുടെ മറവില്‍ വീണ്ടും ഖനനം നടത്താന്‍ ശ്രമം നടക്കുന്നതെന്നാണ് ആരോപണം. മാസങ്ങളായി ഇവിടെ പാടത്തു മണ്ണുമാന്തി ഉപയോഗിച്ചു മണ്ണു നീക്കുകയാണെന്നും കളിമണ്ണു മാറ്റിയ ശേഷം വെള്ളം മോട്ടര്‍ ഉപയോഗിച്ച് അടിച്ചു വറ്റിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.