ചതുരക്കുളം നവീകരിക്കുന്നിന്റെ ഭാഗമായുള്ള ആദ്യഘട്ട നിര്‍മാണോദ്ഘാടനം
കരൂപ്പടന്ന: ചരിത്രമുറങ്ങുന്ന കരൂപ്പടന്നയുടെ ഹൃദയഭാഗത്ത് നൂറ്റാണ്ടിന്റ പാരമ്പര്യമുള്ള ചതുരക്കുളം നവീകരിക്കുന്നിന്റെ ഭാഗമായി ആദ്യഘട്ട നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിഡ് മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.എച്ച്. ബഷീര്‍, ബ്ലോക്ക് മെമ്പര്‍മാരായ പ്രസന്ന അനില്‍കുമാര്‍, ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. ഷറഫുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ടം പണി നടത്തുന്നത്. രണ്ടാം ഘട്ട നിര്‍മാണത്തിനായി 1.53 കോടിയും പഞ്ചായത്ത് വിഹിതം 7.80 ലക്ഷവും രൂപയാണ്ു വകയിരുത്തിയിട്ടുള്ളത്.