പ്രവര്‍ത്തന മികവാണ് ഇനി കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ക്കുള്ള മാനദണ്ഡം: ജോസ് വള്ളൂര്‍
കോണത്തുകുന്ന്: കോണ്‍ഗ്രസില്‍ ഇനി സ്ഥാനങ്ങള്‍ ലഭിക്കണമെങ്കില്‍ അതാതു ബൂത്തുകളില്‍ സിയുസികള്‍ രൂപീകരിക്കുന്നവര്‍ക്കും പ്രവര്‍ത്തന മികവും ഉള്ളവര്‍ക്കും മാത്രമേ ലഭിക്കുവെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. വെള്ളാങ്കല്ലൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുന്‍ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന കെ.ഐ. നജീബിന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു കോണത്തുകുന്ന് എംഡി കണ്വെന്ഷന് സെന്ററില്‍ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കെ.ഐ. നജീബ് സ്മാരക ജനപ്രിയ അവാര്‍ഡുകള്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് വിതരണം ചെയ്തു. മഞ്ഞള്‍ കര്ഷകന് സലിം കാട്ടകത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിനു യുഡിഫിന്റെ എട്ടു പഞ്ചായത്ത് അംഗങ്ങള്ക്കുമാണു നല്‍കിയത്. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. നാസര്‍, ഡിസിസി സെക്രട്ടറി ഡോമിനിക്, വി. മോഹന്‍ദാസ്, ധര്മജന് വില്ലേടത്, ഇ.വി. സജീവ്, എ.ആര്. രാംദാസ്, റസിയ അബു, മല്ലിക ആനന്ദന്, എ.എ. മുസമ്മില്‍ എന്നിവര്‍ പ്രസംഗിച്ചു.