സേലം രക്തസാക്ഷി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേലം രക്തസാക്ഷി ദിനം ആചരിച്ചു. ദിനചാരണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പല്ലിശേരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന്, എന്‍.കെ. അരവിന്ദാക്ഷന്, കെ.വി. ജിനാരാജ് ദാസന്, കെ.ജെ. ജോണ്സന്, പി.ആര്. ബാലന്, കെ.എം. സജീവന്, അഡ്വ. കെ.എ. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു. പൊതു സമ്മേളനത്തില്‍ വെച്ചു കേരള കര്‍ഷക സംഘം ഏരിയ കമ്മിറ്റി ചേര്‍ത്ത മെമ്പര്‍ഷിപ്പ് വിഹിതം ഒരു ലക്ഷം രൂപ സെബി ജോസഫ് പല്ലിശേരി ഏറ്റു വാങ്ങി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു