ജെസിഐ ഉണര്‍വ് 2022 ഉദ്ഘാടനം ചെയ്തു
മാപ്രാണം: ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2022 മാപ്രാണം ഹോളിക്രോസ് സ്കൂളില്‍ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സോണ്‍ സെക്രട്ടറി മെജോ ജോസ് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര് ബെഞ്ചമിന്‍ മാസ്റ്റര്‍, പ്രോഗ്രാം ഡയറക്ടര്‍ അഡ്വ. ഹോബി ജോളി, സെക്രട്ടറി വിവറി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ പി.ജെ. ജിസന്‍, ടെല്‍സണ്‍ കോട്ടോളി, സുനില്‍ ചെരടായി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളില്‍ പരീക്ഷ പേടി മാറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ സഹായിക്കുന്ന പരീശീലന പദ്ധതിയാണ് ഉണര്‍വ് 2022. വിവിധ സ്കൂളുകളിലായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാപ്രാണം ഹോളിക്രോസ് സ്കൂളില്‍ വെച്ചു നടത്തി. പ്രശസ്ത പരിശീലകന് ബൈജു വൈദ്യക്കാരന്‍ ക്ലാസ് നയിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു