അക്ഷര അങ്കണവാടിക്കു വഴി വേണം, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു അടിയന്തിരമായി ഇടപെടണം: ബിജെപി
പടിയൂര്‍: ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അക്ഷര അങ്കണവാടിക്കു വഴി വേണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടു നിരവധി പ്രക്ഷോഭങ്ങളും നിവേദനങ്ങളുമായി ഒരു വര്‍ഷത്തിലധികമായി ബിജെപി സമരരംഗത്തുണ്ട്. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയോടൊപ്പം മണ്ഡലം സെക്രട്ടറി ഷിത് രാജ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ശ്രീജിത്ത് മണായില്‍, ജനറല്‍ സെക്രട്ടറി വി.ജി. ഗോപാലകൃഷ്ണന്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിജോയ് കളരിയ്ക്കല്‍, യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ സന്ദീപ്, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വിനീത സജീവന്, അജയന് പൊന്നമ്പിള്ളി എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. 350 പേര് ഒപ്പിട്ടു മന്ത്രി ഡോ. ആര്. ബിന്ദുവിനു നിവേദനം നല്‍കിയിരുന്നു. നിരവധി അമ്മമാരും കുട്ടികളും ദുരിതമനുഭവിക്കുന്ന ഈ ജനകീയ വിഷയത്തില്‍ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും വഴി തുറന്നു കൊടുക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.