നാടിന്റെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്; ശങ്കരംകുളം നവീകരണത്തിന് രണ്ടു കോടി 81 ലക്ഷം
അവിട്ടത്തൂര്‍: വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂരിലെ പ്രധാന ജലസ്രോതസായ ശങ്കരംകുളം നവീകരിക്കും. നഗരസഞ്ചയപദ്ധതിയുടെ ഭാഗമായാണു ശങ്കരംകുളം നവീകരണവും ശങ്കരംകുളം എടശേരിപ്പാടം തോടുനവീകരണവും നടത്തുന്നത്. രണ്ടു പദ്ധതികള്‍ക്കുമായി 2.81 കോടി രൂപയാണു വകയിരുത്തിയത്. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നു വേളൂക്കര പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബിബിന്‍ ബാബു തുടിയത്ത് പറഞ്ഞു. തൊമ്മാന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിപ്രകാരമുള്ള വെള്ളം ശങ്കരംകുളത്തിലേക്കു നീട്ടാന്‍ കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണമായ ഗുണം ലഭിക്കുകയുള്ളൂ. ശങ്കരംകുളം നിറഞ്ഞാല്‍ ഒമ്പതാം വാര്‍ഡിലെ പുന്നംകുളം, അഞ്ചാം വാര്‍ഡിലെ കോതകുളം, ആറാം വാര്‍ഡിലെ മുതലക്കുളം എന്നിവയിലും സമീപത്തെ തോടുകളിലും കിണറുകളിലും ജലവിതാനമുയരും.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം