യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇന്‍ഡോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും മറ്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ദുബായിയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായ ഐശ്വര്യ ഡോംഗ്രെ ഐപിഎസിന്റെ പ്രത്യേക നിര്‍ദേശാനുസരണം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നതിനെ തുടര്‍ന്ന് പ്രതിയെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജന് അറസ്റ്റു ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എം. കശ്യപന്, ഗോപികുമാര്‍, എഎസ്ഐ തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ അനൂപ്, സിപിഒ ഷനൂഹ് എന്നിവരുമുണ്ടായിരുന്നു.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍