അയ്യങ്കാവിലമ്മ ഭക്തിഗീതം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ഹരി ഇരിങ്ങാലക്കുട രചിച്ച് രാജേഷ് മാമന് ഈണം നല്കി പ്രശസ്ത ഗായിക ദുര്ഗവിശ്വനാഥ് ആലപിച്ച അയ്യങ്കാവ് ഭഗവതിയെക്കുറിച്ചുള്ള ഭക്തി ഗീതം ‘അയ്യങ്കാവിലമ്മ ‘ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, പ്രഫ. സാവിത്രി ലക്ഷ്മണന്, രാജേഷ് മാമന്, ഹരി ഇരിങ്ങാലക്കുട, ഭരതന് കണ്ടേങ്കാട്ടില്‍, എം. സുഗീത, അഡ്വ. കെ.ജി. അജയകുമാര്‍, പ്രഫ. ഇ.എച്ച്. ദേവി എന്നിവര്‍ സന്നിഹിതരായി.