നേത്രചികിത്സതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ സംയുക്തമായി സംഘടിപ്പിച്ചു. ഡോ. സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് റീജിയണ്‍ ചെയര്മാന് എന്‍. സത്യന്, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി, ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, കോഓര്‍ഡിനേറ്റര്‍ ശിവന് നെന്മാറ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ നിന്നും 26 ഓളം പേരെ തിമിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.