സര്‍ഗ കൈരളി ഏകദിന കലാസാംസ്കാരിക ശില്പശാല ആസ്വാദ്യകരമായ അനുഭവമായി
ഇരിങ്ങാലക്കുട: കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബിആര്‍സി മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക യുപി സ്കൂളില്‍ അണിയിച്ചൊരുക്കിയ ‘സര്‍ഗ കൈരളി’ ഏകദിന കലാസാംസ്കാരിക ശില്പശാല ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ. ശ്രീധരന്, നാടന്‍പാട്ട് കലാകാരന് ഷനോജ് സമയ എന്നിവര്‍ വിശിഷ്ടാതിഥികളായി. എസ്എസ്കെ ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ഡോ. എന്‍.ജെ. ബിനോയ് പദ്ധതി വിശദീകരണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എ.എസ്. ലിജി, സി.കെ. ചന്ദ്രന്, ബിആര്‍സി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വി.ബി. സിന്ധു, മാടായിക്കോണം ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപിക മിനി കെ. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. കേരളീയ തനിമയൂറുന്ന കലാരൂപങ്ങളായ കണ്യാര്‍കളി, സോപാന സംഗീതം, പുള്ളുവന്‍പാട്ട്, കരിങ്കാളി, വട്ടമുടി, നാടന്‍പാട്ട് എന്നിവയുടെ അവതരണവും ഈ കലാരൂപങ്ങളുടെ ചരിത്രവും വികാസവും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തലും പുതിയ തലമുറയ്ക്കു പുതിയ അനുഭവമായി. സമാപന സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു.