നഗരസഭ 31-ാം വാര്‍ഡിലെ അങ്കണവാടി നവീകരണോദ്ഘാടനവും ആദരവും
ഇരിങ്ങാലക്കുട: നഗരസഭ 31-ാം വാര്‍ഡിലെ അങ്കണവാടിയുടെ നവീകരണോദ്ഘാടനവും വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭമതികളേയും ആദരിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അങ്കണവാടിയുടെ നവീകരണോദ്ഘാടനവും ആദരവും നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുളള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയിലെ ആദ്യത്തെ റിസോഴ്സ്പേഴ്സണായ വട്ടപ്പറമ്പില്‍ പത്മാവതിയമ്മ, ഹെഡ്മിസ്ട്രസായിരുന്ന രാധ, വത്സല, നഗരസഭ മുന്‍ കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മുതിര്‍ന്ന അയല്‍കൂട്ടം അംഗങ്ങള്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, സി.സി. ഷിബിന്‍, അംബിക പളളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, മുനിസിപ്പല്‍ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഗീതാകുമാരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.വി. സലോമി, അങ്കണവാടി അധ്യാപിക നിഷ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു