പക്ഷികളുടെ ദാഹമകറ്റാനായി വെള്ളം നിറച്ച മണ്‍പാത്രങ്ങള്‍

ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ കൊടും വേനലില്‍ പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളം നിറച്ച മണ്‍പാത്രങ്ങള്‍ സ്ഥാപിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ അനിത പി. ആന്റണി നിര്‍വഹിച്ചു. അധ്യാപികമാരായ സിന്ധു എം. ചന്ദ്രന്, പ്രോഗ്രാം ഓഫീസര്‍ പി.എസ്. സരിത, ലാബ് അസിസ്റ്റന്റുമാരായ ടി.പി. ബിപിന്‍ കുമാര്‍, വി.ജി. അനിഷ എന്നിവര്‍ സന്നിഹിതരായി.