ബലാല്‍സംഗ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ കരൂപ്പടന്ന കടലായി നെടുങ്ങാണത്തുക്കുന്ന് കള്ളിപറമ്പില്‍ വീട്ടില്‍ റഷീദ് (43) നെ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്തു വര്‍ഷം തടവിനും കൂടാതെ 30,000 രൂപ പിഴയും അടയ്ക്കുവാന്‍ വിധിയിലുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. പ്രദീപ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സിനിമോള്‍ ഹാജരായി. എക്സിക്യൂഷന് ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 2019 ഒക്ടോബറിലാണ് സംഭവം നടന്നത്. സിഐ മാരായ ബിജോയ് പി ആര്, എം.ജെ. ജിജോ, പി.ജി. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍