ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) താഴെപ്പറയുന്ന വിവിധ വിഭാഗങ്ങളില്‍ എയ്ഡഡ് ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് നിയമിക്കപ്പെടുവാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം താഴെ പറയുന്ന നിശ്ചിത ദിവസങ്ങളില്‍ കോളജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങള്‍ 21 നും മാത്തമാറ്റിക്സ്, ജിയോളജി, ഫിസിക്സ്, കെമിസ്ട്രി 22 നും സുവോളജി, ഇംഗ്ലീഷ്, ബോട്ടണി, മലയാളം 23 നും ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2825258. വെബ്സൈറ്റ്: www.christcollegeijk.edu.in