ലോകസമാധാനത്തിനായി ഇരിങ്ങാലക്കുട രൂപത കെസിവൈഎം കനകമല തീര്‍ഥാടനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കനകമല തീര്‍ഥാടനം സംഘടിപ്പിച്ചു. ലോകസമാധാനത്തിനായുള്ള പ്രാര്‍ഥനയോടെയാണ് തീര്‍ഥാടനം ആരംഭിച്ചത്. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു. ചെയര്മാന് നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നായി 500 ഓളം യുവനജനങ്ങളുടെ നേതൃത്വത്തിലാണു തീര്‍ഥാടനം നടത്തിയത്. രൂപത കെസിവൈഎം ജനറല്‍ സെക്രട്ടറി റിജോ ജോയ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ബെന്നി ബെഹന്നാന് എംപി, സനീഷ്കുമാര് ജോസഫ് എംഎല്‍എ, കനകമല റക്ടര്‍ ആന്‍ഡ് വികാരി ഫാ. ഷിബു നെല്ലിശേരി എന്നിവര്‍ നേതൃത്വം നല്കി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി