ഗ്രെയ്സ് ഫെസ്റ്റ് 2കെ22 രൂപതാതല ഉദ്ഘാടനം

നടവരമ്പ്: അവധിക്കാലത്ത് നടത്തിവരുന്ന വിശ്വാസപരിശീലനമായ ‘ഗ്രെയ്സ് ഫെസ്റ്റ് 2കെ22’ ന്റെ രൂപതാതല ഉദ്ഘാടനം നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ഇടവകയില്‍ വെച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ബൈബിള്‍ അധിഷ്ഠിതമായ ക്ലാസുകളിലൂടെയും, കഥകളിലൂടെയും, വിശുദ്ധരുടെ ജീവചരിത്രത്തിലൂടെയും, കളികളിലൂടെയും, പാട്ടുകളിലൂടെയും, ദൈവത്തെയും ദൈവവചനത്തെയും കുറിച്ച് കൂടുതല്‍ അറിയുവാനും വചനാധിഷ്ഠിതമായ ഒരു ജീവിതം പരിശീലിക്കാനും കുട്ടികളെ സഹായിക്കുകയാണ് ഗ്രെയ്സ് ഫെസ്റ്റ് എന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇരിങ്ങാലക്കുട രൂപത വിദ്യാജ്യോതി വിശ്വാസപരിശീലനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ഡോ. റിജോായ് പഴയാറ്റില്‍, നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ഇടവക വികാരി ഫാ. ആന്റോ ചുങ്കത്ത്, രൂപത മതബോധന ആനിമേറ്റര്‍ ജോസ് ജെ. കാളന്, പ്രധാനധ്യാപിക ലീന റോയ് പാറേക്കാടന്‍, പിടിഎ പ്രസിഡന്റ് ബാബു അച്ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.