ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം ശിവദാസിന്
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ മുന്‍ഭരണസമിതി അംഗവും കഥകളി ആസ്വാദകനും സംഘാടകനുമായിരുന്ന ഇ. കേശവദാസിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2021 ലെ കഥകളി പുരസ്കാരത്തിനു കലാമണ്ഡലം ശിവദാസന്‍ അര്‍ഹനായി. 7001 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണു പുരസ്കാരം. കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ ചെണ്ടവിഭാഗം അധ്യാപകനായ കലാമണ്ഡലം ശിവദാസന്‍ ഇപ്പോള്‍ ചെണ്ടവിഭാഗം മേധാവിയാണ്. 14 നു ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
ഓപ്പറേഷന് തൂഫാന്; ജനമൈത്രി നേതൃത്വത്തില്‍ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു