ഇരിങ്ങാലക്കുട സ്റ്റേഷനു നഷ്ടമായത് അഞ്ചു ട്രെയിന്‍
കല്ലേറ്റുംകര: മിഡ് നൈറ്റ് സ്റ്റോപ്പുകള്‍ റെയില്‍വേ ഇല്ലാതാക്കിയതോടെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു നഷ്ടമായത് അഞ്ചു ട്രെയിനുകള്‍. തിരുവനന്തപുരം-മംഗളൂരു (16629), തിരുവനന്തപുരം-മംഗളൂരു (16347), ഗുരുവായൂര്‍-പുനലൂര്‍ (16327), മംഗളൂരു-തിരുവനന്തപുരം (16629), പുണെ-കന്യാകുമാരി (16381) എന്നീ ട്രെയിനുകള്‍ക്കാണ് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് ഇല്ലാതായത്. ഈ ട്രെയിനുകള്‍ ആരംഭിച്ച കാലം മുതല്‍ ഇവിടെ സ്റ്റോപ്പുണ്ടായിരുന്നതാണ്. ഒരു കാലത്ത് മുംബൈ ജയന്തിയെ ആശ്രയിച്ചായിരുന്നു സ്റ്റേഷന്റെ നിലനില്‍പ്പുതന്നെ. അത്രയധികം യാത്രക്കാരാണ് ഇവിടെ നിന്ന് ആ ട്രെയിനുണ്ടായിരുന്നത്. ഈ ട്രെയിന്‍ പുണെയില്‍ നിന്ന് ആരംഭിച്ചതോടെയാണു സ്റ്റോപ്പ് നിര്‍ത്തലാക്കിയത്. അര്ധരാത്രിയിലെയും പുലര്ച്ചെയിലെയും സ്റ്റോപ്പുകള്‍ ചില സ്റ്റേഷനുകളില്‍ മാത്രമേ നിര്ത്തലാക്കിയിട്ടുള്ളൂ. കോവിഡ് ആരംഭിച്ചതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ സ്പെഷല്‍ ട്രെയിനുകള്‍ സ്പെഷല്‍ ട്രെയിനെന്ന പേരിലാണ് ഓടുന്നത്. ഇതുമൂലം സാധാരണ യാത്രക്കാര്‍ ഇരട്ടി തുക കൊടുക്കണം. കാലങ്ങളായി അവഗണനയിലാണു റെയില്‍വേ സ്റ്റേഷന്. കാന്റീന് സ്റ്റോര്‍ അടച്ചിട്ടു മൂന്നു വര്‍ഷം കഴിഞ്ഞു. പ്ലാറ്റ്ഫോം വികസനകാര്യത്തിലും റെയില്‍വേ അധികൃതര്‍ക്കു നിഷേധാത്മ നിലപാടാണെന്നു റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആരോപിച്ചു. സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്നും സ്പെഷല്‍ ട്രെയിനുകളുടെ ചാര്‍ജ് കുറച്ചു പാസഞ്ചര്‍ ട്രെയിനുകളാക്കണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.