താഴേക്കാട് മാലിന്യപദ്ധതി: പഞ്ചായത്ത് നിലപാട് ജനാധിപത്യ വിരുദ്ധമെന്നു പൗരസമിതി
ആളൂര്‍: പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ താഴേക്കാട് മാലിന്യപദ്ധതിക്കായി കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധിച്ചു പൗരസമിതി സമരം നടത്തി. കഴിഞ്ഞ ദിവസം നടന്ന അടിയന്തിര ഗ്രാമസഭയില്‍ തീരുമാനമെടുക്കാതെ യോഗം പിരിച്ചുവിട്ടതു ജനാധിപത്യവിരുദ്ധ സമീപനമാണെന്നു സമരക്കാര്‍ ആരോപിച്ചു. പൗരസമിതിയുടെയും പട്ടികജാതിപട്ടികവര്‍ഗ ഏകോപനസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ സമരം സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. ബിജു മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. സുതന് പുതുശ്ശേരി, ഐ.കെ. ചന്ദ്രന്, സിദ്ധാര്ഥന്, സുമതി ബാബുക്കുട്ടന്, ജിഷ അജയന്, പോള്‍ കൂന്തിലി, വര്‍ഗീസ് ചാതേലി, സുരേഷ് ചെറുപറമ്പില്‍, എം.കെ. മോഹനന്, ബാബു തോമസ്, അബ്ദുള്‍ സത്താര്‍, ടി.ഐ. ബാബു, ജിയോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.