വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ തിരുന്നാള്‍
താണിശേരി: വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ഇടവക ദേവാലയത്തില്‍ ദൈവകരുണയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റ കര്‍മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി നിര്‍വഹിച്ചു. ഇന്നു രാവിലെ ഏഴിനു ആഘോഷമായ ദിവ്യബലി, പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് വീടുകളിലേക്ക് അമ്പു എഴുന്നുള്ളിപ്പ് എന്നിവ നടക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 10 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. മെല്വിന് പെരെപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ ആനിമേഷന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഡയറക്ടര്‍ ഫാ. ജോജി പാലമറ്റം തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് അഞ്ചു മുതല്‍ ഏഴുവരെ തിരുനാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് വെടിക്കെട്ടും മ്യൂസിക് ഫ്യൂഷന്‍ പ്രോഗ്രാമും ഉണ്ടായിരിക്കുമെന്നു തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സാബു നായങ്കര, കൈക്കാരന്മാരായ ജോയ് പുത്തൂര്‍, അന്തോണി ചിറ്റിലപ്പിള്ളി എന്നിവര്‍ അറിയിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു