പഞ്ചദിന വേനലവധി ക്യാമ്പിനു തുടക്കമായി
ഇരിങ്ങാലക്കുട: മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയാല്‍ യുപി സ്കൂളില്‍ പഞ്ചദിന വേനലവധി ക്യാമ്പിനു കുതിര സവാരി പരിശീലനത്തോടെ തുടക്കമായി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ മാപ്രാണം പ്ലാന്‍ ബി റൈഡിംഗ് ലെസണ്‍സ് എന്ന ഹോഴ്സ് റൈഡിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കുതിര സവാരി പരിശീലനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. സി.കെ. ചന്ദ്രന്, പിടിഎ പ്രസിഡന്റ് സുജേഷ് കണ്ണാട്ട്, അഡ്വ. ജിഷ ജോബി, ഇ.ഡി. ഷെല്‍ബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹാപ്പി ഇംഗ്ലീഷ്, മോട്ടിവേഷന്‍ ക്ലാസുകള്‍, ബാഡ്മിന്റണ്‍, ഫുട്ബോള്‍, വോളിബാള്‍, കൊക്കോ, മാജിക് ഷോ എന്നിവയിലും പരിശീലനം നല്‍കും. കൂടാതെ ശാസ്ത്ര കൗതുകം ഗണിത വിസ്മയം, നാടന്‍ പാട്ട് എന്നിവയും ഉണ്ടാകും.

തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്