തൃശൂര്‍ റൂറല്‍ ജില്ലാ എസ്പിസി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ എസ്പിസി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് 6 ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ ടൂര്‍ണമെന്റ്് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന് അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍, എഡിഎന്‍ഒ ടി.ആര്. മനോഹരന്, സിപിഒ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ‘സേ നോ ടു ഡ്രഗ്സ് യെസ് ടു ഫുട്ബാള്‍’ എന്നുള്ളതാണു ടൂര്‍ണമെന്റിന്റെ മുദ്രാവാക്യം. ജില്ലയില്‍ നിന്ന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ നിന്നായി 39 ഓളം ടീമുകള്‍ പങ്കെടുത്തു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി