ദൈവപരിപാലനഭവനത്തിന്റെ 73-ാം വാര്‍ഷികവും വിശുദ്ധ കൊത്തളങ്കോയുടെ തിരുനാളും ആഘോഷിച്ചു
ഇരിങ്ങാലക്കുട: ദൈവപരിപാലനഭവനത്തിന്റെ 73-ാം വാര്‍ഷികവും സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തളങ്കോയുടെ തിരുനാളും ആഘോഷിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹ ദിവ്യബലി നടന്നു. വാര്‍ഷികാഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി പ്രായമായവരെ ആദരിച്ചു. ദൈവപരിപാലനഭവനം മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബി, സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി, ദൈവപരിപാലനഭവനം ബ്രദര്‍ സണ്ണി പള്ളിപുറത്തുക്കാരന്‍ എംഎംബി, ദൈവപരിപാലനഭവനം ചാപ്ലിന് ഫാ. ഡേവിസ് മാളിയേക്കല്‍, 22-ാം വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യ അഭീഷ്, ദൈവപരിപാലനഭവനം ഫ്രെറ്റേണിറ്റി പ്രസിഡന്റ് വിന്‍സെന്റ് ചക്കാലക്കല്‍, ദൈവപരിപാലനഭവനം ഫ്രെറ്റേണിറ്റി സെക്രട്ടറി ട്രീസ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.