ഐപിഎല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലോര്‍ഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐപിഎല്‍ സീസണ് 8 അശോകന് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിസിസി വെങ്ങിണിശേരി ടീമാണ് ഐപിഎല്‍ കിരീടം ചൂടിയത്. റൈഡേഴ്സ് വെളുത്തൂര്‍ റണ്ണേഴ്സായി. വിജയികള്‍ക്കു 25,000 രൂപയും റണ്ണേഴ്സിനു 15,000 രൂപയുമാണു സമ്മാനത്തുക. ട്രോഫികളും കാഷ് അവാര്‍ഡുകളും ക്ലബ് വൈസ് പ്രസിഡന്റ് ഡാന്റിസ്, സെക്രട്ടറി സ്വയംഭൂ പെരിങ്ങോത്ര, ബാലാജി അശോകന് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം 10 നു മുന്‍സിപ്പല്‍ മൈതാനിയില്‍ വെച്ച് വിതരണം ചെയ്യും.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി