അരിപ്പാലം തിരുഹൃദയ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി
അരിപ്പാലം: അരിപ്പാലം തിരുഹൃദയ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. ബിഷപ്പ് റവ. ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. 17 നാണ് ഊട്ടുതിരുനാള്. ദൈവാലയത്തിന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷത്തെ സമഗ്ര മേഖലാശാക്തീകരണപ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചുകൊണ്ട് ബിഷപ്പ് ജൂബിലിദിനത്തിന് തിരികൊളുത്തി. സുവര്‍ണ ജൂബിലിയുടെ ഭാഗമായി ജാതിമതഭേദമന്യേ നിര്‍ദ്ധനരായവര്‍ക്ക് പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി 50 ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ദിവ്യബലി, ലദീഞ്ഞ് എന്നീ ചടങ്ങുകള്‍ക്ക് ശേഷം കോട്ടപ്പുറം രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി കാട്ടാശ്ശേരി പ്രസംഗം നടത്തി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനമായ ഇന്ന് രാവിലെ ഏഴുമണഇയുടെ ദിവ്യബലിക്കുശേഷം വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പു ഉണ്ടായിരിക്കും.