ഗേള്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം ടീം ട്രോഫി കരസ്ഥമാക്കി
അവിട്ടത്തൂര്‍: എല്‍ബിഎസ്എം വനിത ഫുട്ബോള്‍ അക്കാദമിയുടെ നാലാം വാര്‍ഷികാഘോഷവും സെവന്‍സ് ഗേള്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും അവിട്ടത്തൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും കേരള പോലീസ് ഫുട്ബോള്‍ താരവുമായ കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ തോമസ് കാട്ടൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍ ബിബിന്‍ തുടിയത്ത്, സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, ഡി. ഹസിത, എന്‍.എസ്. പ്രസാദ്, ജിതേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ ആറു ടീമുകള്‍ പങ്കെടുത്തു. എല്‍ബിഎസ്എം ഫുട്ബോള്‍ ടീം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് കെ.കെ. ടോണി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കു കെ.ടി. ചാക്കോ ട്രോഫികള്‍ നല്കി. ആള്ഡ്രിന് ജെയ്സ്, ദിഷ ഗിരിജന്‍, സൗമ്യ രതീഷ്, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.