മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനു ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പൂല്ലൂര്‍ ഊരകം പുത്തുപറമ്പില്‍ ജിതേഷ് ഭാര്യ അമ്പിളി (34) യെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കുടുംബകലഹത്തെ തുടര്‍ന്ന് അമ്പിളി 2014 ജനുവരി 11 നു രാത്രി 7.30 നു വീട്ടുവളപ്പിലെ കിണറ്റില്‍ മക്കളായ ലക്ഷ്മി (നാല്) യെയും ശ്രീഹരി (ഒന്നര) യെയും എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തി കിണറ്റില്‍ നിന്ന് അമ്പിളിയെയും കുട്ടികളെയും പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചു. അമ്പിളി പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രോസിക്യൂഷന് ഭാഗത്തു നിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി.ജി. ദിലീപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ ആര്. മധു, ടി.എസ്. സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍