മഠത്തില്‍ ഗോപാലമാരാര് പുരസ്കാരം മണിയാംപറമ്പില്‍ മണിനായര്ക്ക് സമ്മാനിച്ചു
നടവരമ്പ്: തൃപ്പയ്യ ക്ഷേത്രക്ഷേമസമിതിയുടെ എട്ടാമതു മഠത്തില്‍ ഗോപാലമാരാര് പുരസ്കാരം ഇലത്താളപ്രമാണി മണിയാംപറമ്പില്‍ മണിനായര്‍ക്കു സമ്മാനിച്ചു. വാദ്യകലാരംഗത്തെ കലാകാരന്മാര്ക്കു മേളരത്നം മഠത്തില്‍ ഗോപാലമാരാരുടെ സ്മരണയ്ക്കായി തൃപ്പയ്യ ക്ഷേത്രക്ഷേമസമിതിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന പുരസ്കാരമാണിത്. 12,501 രൂപയുടെ കാഷ് അവാര്‍ഡും കീര്‍ത്തിഫലകവും പ്രശംസാപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മേളരത്നം മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ പുരസ്കാര സമര്‍പ്പണം നടത്തി. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചക്കമ്പത്ത് മുകുന്ദന്, ചെറുശേരി കുട്ടന് മാരാര്‍, കലാമണ്ഡലം ശിവദാസ്, ടി. ഉണ്ണികൃഷ്ണന്, ശോഭാ പി. മേനോന് എന്നിവര്‍ പ്രസംഗിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു