മുരിയാട് തുറവന്‍കാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോസ്മി ജയേഷ് വിജയിച്ചു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 45 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ റോസ്മി ജയേഷ് വിജയിച്ചത്. റോസ്മി ജയേഷിനു 565 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഷിജി ജോര്‍ജിനു 520 വോട്ടും ബിജെപി സ്ഥാനാര്‍ഥി ദേവിക സിബിക്കു 153 വോട്ടുകളും ലഭിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ എല്‍ഡിഎഫിനു 104 വോട്ടുകളുടെ ഭൂരിപക്ഷമാണു ലഭിച്ചത്. 2020 ല്‍ എല്‍ഡിഎഫിനു 500 വോട്ടുകളും യുഡിഎഫിനു 394 വോട്ടുകളും ബിജെപിക്കു 279 വോട്ടുകളുമാണു ലഭിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയപ്പോള്‍ ബിജെപിക്കു 126 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഷീല ജയരാജിന്റെ അപകടമരണത്തോടെയാണു ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഷീല ജയരാജിന്റെ മരുമകളാണു റോസ്മി ജയേഷ്.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍