മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനം നല്കി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം നല്കി. പരിപാടി എന്‍എസ്എസ് താലൂക്ക് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി വി.വി. ശശിധരന്, ധനലക്ഷ്മി ചീഫ് മാനേജര്‍ രാജേഷ് അലക്സ്, സീനിയര്‍ മാനേജര്‍ പ്രശോഭ്, ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ആനന്ദ്, തിരുവനന്തപുരം യൂണിയന് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ നാരായണന് നായര്‍, പന്തളം താലൂക്ക് യൂണിയന് കോ-ഓര്‍ഡിനേറ്റര്‍ ശങ്കരന് നായര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ. ശേഖരന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു