കനത്ത മഴ: ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥ, സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു
കരുവന്നൂര്‍: കനത്ത മഴയെ തുടര്‍ന്ന് കരുവന്നൂര്‍ വലിയപാലത്തിനു സമീപം പുഴയോടു ചേര്‍ന്നു താമസിക്കുന്ന തെക്കൂടന്‍ വീട്ടില്‍ പ്രിന്‍സിന്റെ മതില് തകര്‍ന്നു. മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യേഗസ്ഥര്‍ ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. ഇതുമൂലം വെള്ളത്തിന്റെ ശക്തമായ സമ്മര്‍ദമാണു മതിലു തകരാന്‍ കാരണമായത്. 50 അടി നീളമുള്ള മതിലാണു തകര്‍ന്നു പുഴയിലേക്കു വീണിരിക്കുന്നത്. മഴതുടരുന്ന സാഹചര്യത്തില്‍ പറമ്പിലെ മണ്ണും പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. തെങ്ങിന് തൈകളും മോട്ടോര്‍ഷെഡും ഏതു സമയവും വീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍