കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്‍സ് മാര്‍ക്കറ്റ് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാര്‍ഥികളുടേയും പഠനത്തിനു സഹായകരമായ പുസ്തകങ്ങള്‍, ബാഗുകള്‍, കുടകള്‍ തുടങ്ങി എല്ലാ പഠന സാമഗ്രികളും പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ വിലക്കുറവില്‍ സ്റ്റുഡന്‍സ് മാര്‍ക്കറ്റില്‍ ലഭ്യമാണെന്നു ബാങ്ക് പ്രസിഡന്ററിയിച്ചു. ഡയറക്ടര്‍ ജൂലിയസ് ആന്റണി, മാനേജര്‍മാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ഹെലന് ജസ്റ്റിന്, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

പി.എന്‍. പണിക്കര്‍ മാതൃകയാക്കേണ്ട വ്യക്തി; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്; വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍