ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടീഷന് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: മാനവ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഐടിഇസിയില് വെച്ചു നടത്തുന്ന ഒരു വര്‍ഷ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടീഷന് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുന്നു. എസ്സി, എസ്ടി വിഭാഗത്തില്‍ ഉള്ളവര്‍ക്കു താഴ്ന്ന വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. എസ്എസ്എല്‍സി കഴിഞ്ഞ യുവതി, യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇരിങ്ങാലക്കുട ചന്തക്കുന്നിലുള്ള ഓട്ടോക്കാരന് ബില്‍ഡിംഗില്‍ ഐടിഇസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9946836165.