എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്
ഇരിങ്ങാലക്കുട: എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. ഇന്ന് രാവിലെ 9.30 നു വാര്‍ഷികാഘോഷവും വൈകീട്ട് നാലിനു യാത്രയയപ്പ് സമ്മേളനവും നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. മുന്‍ എംപിയും ചലച്ചിത്രതാരവുമായ ഇന്നസെന്റ് മുഖ്യാതിഥിയായിരിക്കും. എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റ് അധ്യക്ഷന്‍ ഡോ. സി.കെ. രവി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി ഹെഡ്മിസ്ട്രസ് അനിത പി. ആന്റണിക്കും ഹയര്‍ സെക്കന്‍ഡറി സുവോളജി ടീച്ചര്‍ കെ.എസ്. പ്രീതിക്കും യാത്രയയപ്പ് നല്‍കും. കൂടാതെ പൂര്‍വ വിദ്യാര്‍ഥികളും റാങ്ക് ജേതാക്കളുമായ ആര്. കൃഷ്ണപ്രസാദ്, കെ.ആര്. അഞ്ജന എന്നിവരെ ചടങ്ങില്‍ ആദരിക്കും.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍