ഇല്ലിക്കല്‍ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആര്. ബിന്ദു
കരുവന്നൂര്‍: കനത്ത മഴയില്‍ ഇല്ലിക്കല്‍ ഡാമിന്റെ തെക്കുവശത്ത് തകര്‍ന്ന ഇറിഗേഷന്‍ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കു 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്കു ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. കഴിഞ്ഞ ദിവസമാണു ബണ്ട് റോഡ് കരുവന്നൂര്‍ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണല്‍ച്ചാക്കുകള്‍ കൊണ്ടു തല്ക്കാലം കെട്ടിയതാണു വീണ്ടും ഇടിഞ്ഞത്. വാഹന ഗതാഗതത്തെ ഇതു ബാധിച്ചിട്ടുണ്ട്. പൂര്‍ണമായും ബണ്ട് റോഡ് അരികുകെട്ടി പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയിലാണു സര്‍ക്കാര്‍. എന്നാലിപ്പോള്‍ പുഴയില്‍ വെള്ളമുയര്‍ന്നു ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമ്പോള്‍ റോഡ് കൂടുതല്‍ ഇടിയാനും കാറളം പ്രദേശത്തേക്കു പുഴവെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. ഇതൊഴിവാക്കാനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കാണു തുക. എത്രയും പെട്ടെന്ന് ഈ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍