പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ സൗജന്യ ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പ് ഇന്ന്
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ സൗജന്യ ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പ് ഇന്ന് നടക്കും. ആശുപത്രിയിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് പള്മനോളജിയുടെ നേതൃത്വത്തില്‍ ഡോ. ജിക്കു വി. ചന്ദ്രന് എംബിബിഎസ് എംഡി (പള്‍മണറി മെഡിസിന്) ശ്വാസകോശ വിദഗ്ധന്‍ നയിക്കുന്ന ക്യാമ്പ് ഇന്നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കും. ദീര്‍ഘകാല ചുമ, ശ്വാസതടസം, വലിവ്, തുമ്മല്‍, അലര്‍ജി, കോവിഡാനന്തര ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഡോക്ടര്‍ കണ്സല്റ്റേഷന് സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്ക് പള്‍മനറി ഫങ്ക്ഷനു ടെസ്റ്റ് (പിഎഫ്ടി) തികച്ചും സൗജന്യമായി നടത്തികൊടുക്കും. രജിസ്ട്രേഷനായി: 0480-2672300, 7559002226.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു