ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ബേബി ജെയിന് ഇരട്ടക്കിരീടം
ഇരിങ്ങാലക്കുട: ഈ മാസം 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് വെച്ചു നടന്ന ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലാണു ബേബി ജെയിന് ഈ നേട്ടം കൈവരിച്ചത്. വനിതാ ഡബിള്‍സില്‍ ബേബി ജെയിനും അലെയ് ചെറിയാനും ചേര്‍ന്നു കിരീടം കരസ്ഥമാക്കി. മിക്സഡ് ഡബിള്‍സില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനും ഇരിങ്ങാലക്കുട നാലുമാക്കല്‍ കുടുംബാംഗവുമായ എന്‍.ബി. ശ്രീജിത്തും ചേര്‍ന്നാണു കിരീടം നേടിയത്. ജപ്പാനില്‍ നടക്കുന്ന മാസ്റ്റേഴ്സ് അന്തര്‍രാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ബേബി ജെയിന് വോളിബോളില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കായിക അധ്യാപകനായിരുന്ന ജോസഫ് പി. തോമസിന്റെ മകളും തൃശൂര്‍ ചിറമ്മല്‍ സെബി ജോസഫിനെ ഭാര്യയുമാണ് ബേബി ജെയിന്.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം