കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ തീര്‍ഥകേന്ദ്രത്തില്‍ സിആര്‍ഐ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ തീര്‍ഥകേന്ദ്രത്തില്‍ സിആര്‍ഐ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ജനറല്‍ ബോഡിയോഗം സിഎച്ച്എഫ് വികാര്‍ ജനറാള്‍ സിസ്റ്റര്‍ എല്‍സി സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ‘കുടുംബപ്രേഷിതത്വം വിശുദ്ധ മറിയംത്രേസ്യയുടെ ജീവിതത്തിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി സിസ്റ്റര്‍ ഡോ. ഷെറിന് മരിയ സിഎച്ച്എഫ് ക്ലാസ് നയിച്ചു. സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ വിമല സിഎംസി, സെക്രട്ടറി സിസ്റ്റര്‍ ഡോണ സിഎസ്എം എന്നിവര്‍ പ്രസംഗിച്ചു.