മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് തയ്യാറെടുപ്പ് ആരംഭിച്ചു

മുരിയാട്: മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് തയ്യാറെടുപ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എല്ലാ വര്‍ഡുകളിലും വാര്‍ഡ്തല സമിതികള്‍ ചേരാനും അടിയന്തരസ്വഭാവമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 20,000 രൂപവരെ ചെലവഴിക്കാനുള്ള അനുവാദം അതാതു വാര്‍ഡു മെമ്പര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ്തല സമിതിക്കു നല്കി. ആര്‍ആര്‍ടിയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും രൂപീകരിക്കാന്‍ തീരുമാനിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഗൃഹസന്ദര്‍ശനം വാര്‍ഡ് തല സമിതികളുടെ നേതൃത്വത്തില്‍ നടക്കും. വില്ലേജ് തല ജനകീയ സമിതികളുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.