തകര്‍ന്ന ഇറിഗേഷന്‍ സൗത്ത് ബണ്ട് റോഡ് ഉടന്‍ പുനര്‍നിര്‍മിക്കണം; മൂര്‍ക്കനാട് കോണ്‍ഗ്രസ്
മൂര്‍ക്കനാട്: കരുവന്നൂര്‍ പുഴയുടെ തീരത്തെ തകര്‍ന്ന ഇല്ലിക്കല്‍ ഭാഗത്തെയും പൈങ്കിളി പാടത്തിനു സമീപമുള്ള തെക്കൂടന്‍ പ്രിന്‍സിന്റെ വീടിന്റെ പിറകുവശത്തുള്ള ഇറിഗേഷന്‍ സൗത്ത് ബണ്ട് ഉടന്‍ പുനര്‍നിര്‍മിക്കണമെന്നു കോണ്‍ഗ്രസ് മൂര്‍ക്കനാട് വാര്‍ഡ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ബണ്ട് തകര്‍ന്നപ്പോള്‍ താത്കാലികമായി കെട്ടിനിര്ത്തിയിരിക്കുകയായിരുന്നു. പിന്നീട് ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. യോഗം ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. റപ്പായി കോറഓത്തുപറമ്പില് അധ്യക്ഷത വഹിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്തധര്മരാജന്, പി.ഒ. റാഫി, സിയുസി പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഉടന്‍ പണം തിരികെ നല്‍കണം
മൂര്‍ക്കനാട്: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരോട് മുഖം തിരിച്ച് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ബാങ്ക് അധികൃതരുടെ നിലപാട് തിരുത്തണമെന്നും നിക്ഷേപകര്‍ക്ക് ഉടന്‍ പണം നല്‍കണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി, മുന്‍ പൊറത്തിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്തധര്മരാജന്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പില്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2010 മുതല്‍ ബാങ്കില്‍ നടത്തിയ അഴിമതിക്ക് ഉത്തരവാദികളായ മുഴുവന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ത്തു കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി