സന്ന്യാസിനി സുപ്പീരിയേഴ്സിന്റെയും പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ ടീമുകളുടെയും സംഗമം നടത്തി
ഇരിങ്ങാലക്കുട: സന്ന്യാസിനി സുപ്പീരിയേഴ്സിന്റെയും പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ ടീമുകളുടെയും സംഗമം ഇരിങ്ങാലക്കുട രൂപതാഭവനത്തില്‍ നടത്തി. രൂപതയിലെ 186 കോണ്വെന്റുകളില്നിന്ന് 500 സന്ന്യാസിനികള്‍ പങ്കെടുത്തു. വ്രതാര്‍പ്പണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി, സില്‍വര്‍ ജൂബിലി, ആദ്യവ്രതവാഗ്ദാനം നടത്തിയവര്‍, വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബിഷപ്പ് മാര്‍ പോളി സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തൃശൂര്‍ മേരിമാതാ മേജര്‍സെമിനാരി റെക്ടര്‍ ഫാ.ജെയ്സണ്‍ കൂനംപ്ലാക്കല്‍ ക്ലാസ് നയിച്ചു. 872 വൈദികരാലും 3772 സന്ന്യസ്തരാലും 26 സഹോദരങ്ങളാലും ദൈവവിളി സമ്പന്നമായ ഇരിങ്ങാലക്കുട രൂപതയില്‍ സന്ന്യസ്തര്‍ ചെയ്യുന്ന വിവിധ ശുശ്രൂഷകള്‍ നന്ദിയോടെ സ്മരിച്ചു.