കെപിഎംഎസ് പടിയൂര്‍ ശാഖയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പടിയൂര്‍: കേരള പുലയന് മഹാസഭ പടിയൂര്‍ ശാഖയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എ. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിമല സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. അനില്‍കുമാര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. റിട്ട. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.സി. അനിരുദ്ധന് മുഖ്യപ്രഭാഷണം നടത്തി. കെ.പി. പ്രസന്നകുമാര്‍ വ്യക്തിത്വ വികസന ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി പി.ആര്. സുരേഷ്, സിദ്ധാര്ഥന് എന്നിവര്‍ പ്രസംഗിച്ചു.