ക്ഷേത്രജീവനക്കാര്‍ക്ക് സംരക്ഷം നല്‍കണം: വാര്യര്‍ സമാജം ജില്ലാസമിതി
ഇരിങ്ങാലക്കുട: ക്ഷേത്രജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നു സമസ്ത കേരള വാര്യര്‍ സമാജം ജില്ലാസമിതി വാര്‍ഷികയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ പി.ശങ്കരനുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. ധരണീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എ.സി. സുരേഷ്, കെ. ഉണ്ണ്കൃഷ്ണന്, വി.വി. ഗിരീശന്, ടി. ശങ്കരന്‍കുട്ടി, സി.വി. ഗംഗാധരന്, സുശീല വേണുഗോപാല്‍, ജി. ഗിരിധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. ധരണീധരന്‍ (പ്രസിഡന്റ്), സുശീല വേണുഗോപാല്‍ (വൈസ് പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), ടി.ആര്. അരുണ്‍ (ജോയിന്റ് സെക്രട്ടറി), സി.വി. ഗംഗാധരന് (ട്രഷറര്‍) എന്നിവരെയും വനിത വിഭാഗം ഭാരവാഹികളായി കെ. സന്ധ്യ (പ്രസിഡന്റ്), ലത രവീന്ദ്രന് (സെക്രട്ടറി), വത്സല രവീന്ദ്രനാഥ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു