നഗരസഭയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കു ഫേസ് ഷീല്‍ഡുകള്‍ നല്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സന്നദ്ധ സംഘടനയായ തവനീഷിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കു ഫേസ് ഷീല്‍ഡുകള്‍ നല്കി. ഓരോ വാര്‍ഡിലേക്കുമായി തെരഞ്ഞെടുത്ത മൂന്നുവീതം വോളന്റിയര്‍മാര്‍ക്കു നല്‍കുന്നതിനായിട്ടുള്ള 130 ഷീല്ഡുകളാണു തവനീഷ് നല്‍കിയത്. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി നഗരസഭ സെക്രട്ടറി കെ.എസ്. അരുണിനു ഷീല്‍ഡുകള്‍ കൈമാറി. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, തവനീഷ്, ചാര്‍ജ് ഓഫീസര്‍ മൂവിഷ് മുരളി എന്നിവര്‍ പങ്കെടുത്തു.