സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം: സ്വാഗതസംഘം രൂപീകരണയോഗം നടന്നു
ഇരിങ്ങാലക്കുട: ജൂലൈ ഒമ്പത്, 10 തീയതികളില്‍ കാറളത്ത് വെച്ചു നടക്കുന്ന സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ്, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിജോയ് ഷബീര്‍, കാറളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. ബൈജു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. രാമകൃഷ്ണന്, കെ.സി. ബിജു, കെ.കെ. ശിവന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പി. മണി ചെയര്‍മാനായും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് കണ്‍വീനറായും കാറളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. ബൈജു ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ 75 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും 251 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്