കളിയും ചിരിയുമായി ഉത്സവഛായയില്‍ സ്കൂള്‍ പ്രവേശനോല്‍സവം……..
ഇരിങ്ങാലക്കുട: കുരുത്തോലകളും വര്‍ണാഭമായ ബലൂണുകളും തോരണങ്ങളും കൊട്ടി അലങ്കരിച്ചിരുന്ന സ്കൂള്‍ മുറ്റത്ത് കാത്തിരുന്നതു സമ്മാനങ്ങളുടെ പെരുമഴയാണ്. കുട്ടികളുടെ കളിചിരികളും കുസൃതികളും കരച്ചിലുമായി ഇന്നലെ രാവിലെ മുതല്‍ സജീവമായിരുന്നു സ്കൂള്‍ മുറ്റങ്ങള്‍. വര്‍ണ കടലാസുകൊണ്ടുള്ള തൊപ്പി ധരിച്ചു ബലൂണ്‍ പിടിച്ചു മധുരം നുണഞ്ഞാണു കുരുന്നുകള്‍ ക്ലാസ് മുറികളില്‍ എത്തിയത്. കളിയും ചിരിയുമായി ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രവേശനോല്‍സവം. പുത്തനുടുപ്പും പുത്തന്‍ ബാഗും കുടകളുമായി മാതാപിതാക്കളുടെ കരംപിടിച്ചെത്തിയ കുരുന്നുകളില്‍ ചിലര്‍ അപരിചിതരായ അന്തരീക്ഷത്തില്‍ വാവിട്ടുകരഞ്ഞപ്പോള്‍ മറ്റു ചിലര്‍ സഹപാഠികളുമായി വേഗം ചങ്ങാത്തത്തിലായി. മിഠായും ബലൂണും മറ്റും കൊടുത്തു ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സ്കൂളിലെ ആദ്യപാഠം ഇവരുടെ അടുത്തുപോയില്ല. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളില്‍ നടന്ന പ്രവേശനോല്‍സവത്തിനെത്തിയ മന്ത്രി ഡോ. ആര്. ബിന്ദുവും ചലച്ചിത്രതാരം ഇന്നസെന്റും കുട്ടികള്‍ക്ക് അക്ഷരങ്ങളെഴുതിയ കിരീടമണിയിച്ചു. നാടന്‍ കളിയുപകരണങ്ങളായ ഓലപന്ത്, ഓലപന്തരം തുടങ്ങിയവ നല്‍കിയിരുന്നു.
സൗത്ത് കടുപ്പശേരി സേക്രട്ട് ഹാര്‍ട്ട് എല്‍പി സ്കൂള്‍ പ്രവേശനോല്‍സവം
ഇരിങ്ങാലക്കുട:സൗത്ത് കടുപ്പശേരി സേക്രട്ട് ഹാര്‍ട്ട് എല്‍പി സ്കൂളിലെ പ്രവേശനോല്‍സവം പഞ്ചായത്തംഗം ഷീബ നാരായണന് ഉദ്ഘാനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയ്സണ്‍ കരിപ്പായി അധ്യക്ഷത വഹിച്ചു. കെടി പീറ്റര്‍, പ്രഫ. കെ.ആര് വര്‍ഗീസ് എന്നിവര്‍ സമ്മാനങ്ങള്‍ നല്കി. പ്രധാനധ്യാപിക കെ.ഐ റീന, സിസ്റ്റര്‍ ടോംസി, ഫ്രീജോ ഫ്രാന്‍സീസ്, സിന്ധു ജിനോയ് എന്നിവര്‍ പ്രസംഗിച്ചു.


ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്