എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് വിദ്യാലയത്തിലെ പ്രവേശനോത്സവം എം.എസ്. നിഖില്‍ ഉദ്ഘാടനം ചെയ്തു
എടത്തിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസ് എടത്തിരുത്തി വിദ്യാലയത്തിലെ പ്രവേശനോത്സവം നടത്തി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ എം.എസ്. നിഖില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ലിസോജ്, പൂര്‍വ വിദ്യാര്‍ഥിനിയായ ഹിബ ഫാത്തിമ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ്, എലിസബത്ത് ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി നടത്തിയ സന്മാര്ഗ സ്കോളര്‍ഷിപ്പ് പരീക്ഷയിലും എന്‍എംഎംഎസ് പരീക്ഷയിലും ഉന്നതവിജയികളായവര്ക്കു പിടിഎ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനം വിതരണം ചെയ്തു. സെന്റ് ആന്‍സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മരിയറ്റ്, എംപിടിഎ പ്രസിഡന്റ് കെ.കെ. ഷാഹിറ എന്നിവര്‍ സന്നിഹിതരായി.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം